മഅ്ദനിക്ക് പുതിയ കൃത്രിമക്കാല്‍ വെച്ചു

Posted on: March 23, 2015 11:38 pm | Last updated: March 23, 2015 at 11:41 pm
SHARE

SIRAJ Kollam Bureau opyബെംഗളൂരു: പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കൃത്രിമക്കാല്‍ പഴകിയതിനാല്‍ പുതിയത് വെച്ചുപിടിപ്പിച്ചു. ജര്‍മന്‍ കമ്പനിയായ ഓട്ടോബോക്കിന്റെ ബെംഗളൂരുവിലെ കോറമംഗലയിലെ ശാഖയില്‍വെച്ചാണ് പുതിയ കാല്‍ പിടിപ്പിച്ചത്.  രാവിലെ 10.30ന് ഇവിടെയെത്തിയ മഅ്ദനിക്ക് ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കൃത്രിമക്കാല്‍ പിടിപ്പിച്ച ശേഷം ഉച്ചവരെ നടക്കാന്‍ വേണ്ട പരിശീലനവും നല്‍കി. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സഹായ ആശുപത്രിയില്‍ തിരികെയെത്തി. പുതിയ കാല്‍ ഉപയോഗിക്കാനുള്ള പരിശീലനത്തിനായി നാളെ മുതല്‍ പത്ത് ദിവസത്തോളം മഅ്ദനി കോറമംഗലയിലെ സ്ഥാപനത്തിലെത്തും. മഅ്ദനിക്ക് 1992ല്‍ വലതുകാല്‍ നഷ്ടപ്പെട്ടതിനുശേഷം പിടിപ്പിച്ച കൃത്രിമക്കാല്‍ പഴകിയതിനാല്‍ 2007ല്‍ മാറ്റിവെച്ചിരുന്നു. അതും പഴകി ഉപയോഗിക്കാനാകാതെ വന്നതിനാലാണ് ഇപ്പോള്‍ പുതിയത് വെച്ചത്. ഭാര്യ സുഫിയാ മഅ്ദനിയും ഒപ്പമുണ്ടായിരുന്നു.