ആര്‍ എസ് സി ദുബൈ സോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു

Posted on: March 23, 2015 8:48 pm | Last updated: March 23, 2015 at 8:48 pm
SHARE
rsc
ആര്‍ എസ് സി ദുബൈ സോണ്‍ സംഘടിപ്പിച്ച യുവ വികസന സെമിനാറില്‍ വിനോദ് നമ്പ്യാര്‍, കെ വി ശംസുദ്ദീന്‍, ഡോ. ദിനേഷ് കര്‍ത്ത, ഡോ. ബഷീര്‍ കുട്ടി, നൗഷാദ് സഖാഫി മുണ്ടക്കുറ്റി എന്നിവര്‍ സംസാരിക്കുന്നു

ദുബൈ: പ്രവാസികളുടെ ധനവും ആരോഗ്യവും വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ യുവ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 10 നു ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന യുവ വികസന സഭയുടെ മുന്നോടിയായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗള്‍ഫു നാടുകളില്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ‘ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം’ എന്ന ശീര്‍ഷകത്തില്‍ നടപ്പിലാക്കിയ യുവ വികസന വര്‍ഷത്തിന്റെ സമാപനം കുറിച്ചാണ് യുവ വികസന സഭ നടത്തുന്നത്.
‘പ്രവാസം: ധനവും ശരീരവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ധനസമ്പാദനത്തിനായി വീട് വിട്ട പ്രവാസി രോഗാതുര ശരീരവുമായി നാടണയുകയും സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ചികില്‍സക്കായി ചിലവഴിക്കേണ്ടി വരുന്നതായും സെമിനാര്‍ വിലയിരുത്തി. കെ വി ശംസുദ്ദീന്‍, ഡോ. ദിനേഷ് കര്‍ത്താ, ഡോ. ബഷീര്‍ കുട്ടി, നൗഷാദ് സഖാഫി മുണ്ടക്കുറ്റി എന്നിവര്‍ ചര്‍ച്ച നയിച്ചു
സാമ്പത്തിക കാര്യങ്ങളില്‍ ദിശാബോധമില്ലായ്മയാണ് പലപ്പോഴും പ്രവാസിയുടെ ധന വിനിയോഗം അവനു അധ്വാനം നഷ്ടമാക്കുന്നത്. ഗഹനവും വേറിട്ടതുമായ ചര്‍ച്ച പ്രവാസി യുവത്വത്തിനു പ്രതീക്ഷയും പുത്തന്‍ ഉണര്‍വും സമ്മാനിക്കുന്നതായിരുന്നു.
ആര്‍ എസ് സി ദുബൈ സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് സഖാഫിയുടെ അധ്യക്ഷതയില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഇവെന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സെമിനാറില്‍ അബ്ദുല്‍ റസാഖ് മാറഞ്ചേരി കീ നോട്ട് അവതരിപ്പിച്ചു.