തൊടുപുഴയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ചു

Posted on: March 23, 2015 8:13 pm | Last updated: March 24, 2015 at 1:34 am
SHARE

p c georgeപിറവം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട്്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചു. കെ.എം. മാണി മുമ്പേ രാജി വയ്‌ക്കേണ്ടതായിരുന്നു എന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. ഞായറാഴ്ച കോട്ടയം പൈകയിലും തിങ്കളാഴ്ച രാവിലെ പിറവത്തും യൂത്ത് ഫ്രണ്ട്്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.