വിമാനത്താവളത്തില്‍ നവീന ഡിസ്‌പ്ലേ സിസ്റ്റം

Posted on: March 23, 2015 6:50 pm | Last updated: March 23, 2015 at 6:50 pm
SHARE

State- of-the-art Flight Information Display System (FIDS) by Smartworldദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പുതിയ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റവും വീഡിയോ വാളും ഏര്‍പെടുത്തിയതായി സ്മാര്‍ട് വേള്‍ഡ് സീനിയര്‍ ഡയറക്ടര്‍ വിസാം ജമ്മൂല്‍ അറിയിച്ചു. ഇത്തിസലാത്തിന്റെയും ദുബൈ വേള്‍ഡിന്റെയും സംയുക്ത സംരംഭമാണ് സ്മാര്‍ട് വേള്‍ഡ്. വിമാനത്താവളങ്ങളില്‍ സ്മാര്‍ട് സംവിധാനം ഏര്‍പെടുത്തുന്നത് സ്മാര്‍ട് വേള്‍ഡാണ്. ദുബൈ വിമാനത്താവളത്തിനകത്ത് കൂറ്റന്‍ സ്‌ക്രീനാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഹൈ ഡെഫ്‌നിഷന്‍ വീഡിയോ വാളിന് അഞ്ച് മീറ്റര്‍ ഉയരവും അഞ്ച് മീറ്റര്‍ വീതിയും ഉണ്ട്. ഏറ്റവും നവീനമായ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടെര്‍മിനല്‍ മൂന്നിലാണ് ഇവ ഏര്‍പെടുത്തിയിരിക്കുന്നത്. ടെര്‍മിനല്‍ രണ്ടില്‍ സാംസങിന്റെ പ്രോജക്റ്റ് സിസ്റ്റവും ഏര്‍പെടുത്തിയിട്ടുണ്ട്. 24 മണിക്കൂര്‍ ഇവ പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.