പാര്‍ട്ടികള്‍ സമാധാന ചര്‍ച്ചക്ക് തയാറാകണം: ഒമാന്‍

Posted on: March 23, 2015 6:00 pm | Last updated: March 23, 2015 at 6:28 pm
SHARE

മസ്‌കത്ത്: ആഭ്യന്തര പ്രശ്‌നം രൂക്ഷമായ യമനില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സമാധാന ചര്‍ച്ചക്ക് തയാറാകണമെന്നും ആക്രമണ രീതി അവസാനിപ്പിക്കണമെന്നും ഒമാന്‍. യമന്‍ തലസ്ഥാനമായ സന്‍അയിലെ മസ്ജിദില്‍ നിസ്‌കാരത്തിനിടെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ഒമാന്‍ ശക്തമായി അപലപിച്ചു. വിദേശകാര്യ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് അയല്‍രാജ്യത്തെ ആക്രമണത്തില്‍ ഒമാന്‍ ഉത്കണ്ഠ അറിയിച്ചത്. മനുഷ്യത്വരഹിതമായ ആക്രമണമാണ് യമനില്‍ നടന്നത്. ഇത്തരം തീവ്രവാദി ആക്രമണങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സമാധാനപരമായ നടപടികളിലൂടെ യമനിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താക്കള്‍ അറിയിച്ചു.
യമന്‍ രാഷ്ട്രീയ