രാജ്യസഭാ സീറ്റ്: വയലാര്‍ രവി മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് ആവശ്യപ്പെടും: ഐ ഗ്രൂപ്പ്‌

Posted on: March 23, 2015 5:27 pm | Last updated: March 23, 2015 at 5:27 pm
SHARE

തിരുവനന്തപുരം:രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണു തീരുമാനം. മന്ത്രി അടൂര്‍ പ്രകാശിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. രാജ്യസഭയിലേക്കു വയലാര്‍ രവി മത്സരിക്കുന്നുണ്ടെങ്കില്‍ പിന്തുണയ്ക്കും. ഇല്ലെങ്കില്‍ സീറ്റ് ആവശ്യപ്പെടും.ആലോചനകളില്ലാതെയാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നതെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു.

കെ. മുരളീധരനു വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.