Connect with us

Eranakulam

പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. അഞ്ച് ഹെക്ടറില്‍താഴെ വിസ്തൃതിയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ല. അതേസമയം വന്‍കിട ക്വാറികള്‍ക്ക് പുതിയ നിയമ ഭേദഗതി അനുസരിച്ചുള്ള പരിസ്ഥിതി ആഘാത പഠനം വേണ്ടിവരും.ഖനന നിയമ ഭേദഗതിക്കെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലൈസന്‍സ് പുതുക്കലും നല്‍കലും 2015 ലെ പുതിയ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. പുതിയ ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും പുതിയ ചട്ടപ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Latest