എസ് പി യതീഷ് ചന്ദ്രക്ക് ഡിജിപിയുടെ താക്കീത്

Posted on: March 22, 2015 4:34 pm | Last updated: March 23, 2015 at 10:34 am
SHARE

yatheeshതിരുവനന്തപുരം: ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയെ ഡിജിപി താക്കീത് ചെയ്തു. പ്രകോപനപരമായി പ്രവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും ഡിജിപി എസ് പിക്ക് നല്‍കി. ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ എസ് പിയുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് നടപടിക്കാണ് താക്കീത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എ സ് പിയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.