വി എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി തള്ളി

Posted on: March 22, 2015 4:15 pm | Last updated: March 23, 2015 at 10:34 am
SHARE

achutanandankarat_SL_12-05-ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് കേന്ദ്ര കമ്മിറ്റി തള്ളി. കത്തിലെ കാര്യങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തതാണെന്ന നിലപാടിനാണ് കേന്ദ്രകമ്മിറ്റിയില്‍ മുന്‍തൂക്കം ലഭിച്ചത്. വോട്ടിനിട്ടാണ് കത്ത് തള്ളിയത്. വി എസിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്. വി എസ് സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ ന്യായീകരിക്കാനാകില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കേരളത്തിലെ കാര്യങ്ങള്‍ പി ബി കമീഷന്‍ പരിശോധിക്കും. വി എസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം കമീഷന്‍ പരിശോധിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. പി ബി കമീഷനായിരിക്കും സംഘടനാ കാര്യങ്ങളിലെ അന്തിമ നടപടികള്‍ തീരുമാനിക്കുക.