കെ സി അബുവിനെതിരെ കേസെടുക്കില്ല

Posted on: March 22, 2015 4:01 pm | Last updated: March 23, 2015 at 10:34 am
SHARE

kc abuതിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ കേസെടുക്കേണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. അധിക്ഷേപകരമായ പരാമര്‍ശത്തെ തുടര്‍ന്ന് ഇ എസ് ബിജിമോള്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചത്. ബജറ്റ് ദിനത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ബിജിമോളെ തടഞ്ഞതാണ് സംഭവത്തിനാധാരം.
കഴിഞ്ഞ ദിവസമാണ് കെ സി അബു വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രി ഷിബു തടഞ്ഞപ്പോള്‍ ബിജിമോള്‍ ആസ്വദിക്കുകയായിരുന്നെന്നും അദ്ദേഹത്തിനെതിരെ പരാതി നല്‍കാന്‍ സാധ്യതയില്ലെന്നുമായിരുന്നു പരാമര്‍ശം. പ്രസ്താവന വിവാദമായിപ്പോള്‍ അബു മാപ്പ് പറഞ്ഞിരുന്നു.