ജോര്‍ജിനെതിരെ വീണ്ടും മാണി

Posted on: March 22, 2015 2:04 pm | Last updated: March 24, 2015 at 1:33 am
SHARE

k.m mani,pc georgeകോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ലെ നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മാണി രാജിവയ്ക്കണമായിരുന്നെന്ന് പറഞ്ഞ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിനെ തള്ളി ചെയര്‍മാന്‍ മാണി വീണ്ടും രംഗത്തെത്തി. താന്‍ രാജിവയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണെന്ന് മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് നടുക്കടലിലോ നടുക്കായലിലോ ആകാശത്തോ അല്ല ഭൂമിയില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു. ജോര്‍ജിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിസിയെ തള്ളി രംഗത്തെത്തി. ബാര്‍കേസില്‍ ഇതുവരെ ലഭിച്ച മൊഴികളെല്ലാം മാണിക്ക് എതിരാണ്. ജോര്‍ജ് ഉള്‍പ്പെട്ട യുഡിഎഫ് ഉപസമിതിയാണ് രാജിവയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. നിലവില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് നടുക്കടലിലാണെന്നും മാണി നേരത്തേ രാജിവയ്ക്കണമായിരുന്നെന്നും പി സി ജോര്‍ജ് രാവിലെ പറഞ്ഞിരുന്നു.