മാണി നേരത്തേ രാജിവയ്ക്കണമായിരുന്നു: പി സി ജോര്‍ജ്

Posted on: March 22, 2015 11:47 am | Last updated: March 23, 2015 at 10:34 am
SHARE

pc georgeകോട്ടയം: ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ മാണി രാജിവയ്‌ക്കേണ്ടതായിരുന്നെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. നേരത്തെ രാജിവച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തിരിച്ചുവരാമായിരുന്നു. ഈ സമയം കൊണ്ട് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ നടുക്കടലിലാണ്. ബാര്‍കോഴ ആരോപണം പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യും. കൂടുതല്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. നേതാവ് പറയുന്നതിനപ്പുറം പോകാത്ത മണിയടിക്കാരുടെ കൈയിലാണ് ഇപ്പോള്‍ പാര്‍ട്ടിയെന്നും പി സി ജോര്‍ജ് പറഞ്ഞു.