ബാര്‍ കോഴ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മാണി

Posted on: March 22, 2015 11:29 am | Last updated: March 23, 2015 at 10:34 am
SHARE

km-maniകോട്ടയം: ബാര്‍കോഴ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്ന നിലപാട് ധനമന്ത്രി കെ എം മാണി തിരുത്തി. പാര്‍ട്ടി യോഗത്തില്‍ ബാര്‍കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക വിഷയങ്ങള്‍ക്കൊപ്പമാകും ബാര്‍കോഴ ചര്‍ച്ച ചെയ്യുക. ഇന്നലെ നടന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തന്നെ പിന്തുണച്ച് പ്രമേയമൊന്നും പാസാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍കോഴ വിവാദം ചര്‍ച്ച ചെയ്യില്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
പാലായില്‍ തനിക്ക് നല്‍കിയ യോഗത്തില്‍ പി സി ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ വനിതാ എംഎല്‍എമാരെ അവഹേളിച്ച് നടത്തിയ പ്രസ്താവനയും മാണി തിരുത്തി. ഇടതുപക്ഷ വനിതാ എംഎല്‍എമാര്‍ അഗ്രസീവാണെന്നും അവര്‍ക്ക് വിപ്ലവ വീര്യമുണ്ടെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും മാണി പറഞ്ഞു.