ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: March 21, 2015 1:58 pm | Last updated: March 21, 2015 at 1:58 pm
SHARE

iebi website hackedകോഴിക്കോട്: ഇസ്ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. www.iebi.net, www.iebi.info എന്നീ പോര്‍ട്ടലുകളാണ് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അല്‍സാന്‍കാക് ടിം’ എന്ന ഹക്കാര്‍മാരുടെ കൂട്ടായ്മ തകര്‍ത്തത്. സൈറ്റ് തങ്ങളാണ് ഹാക്ക് ചെയ്തതെന്ന് സൂചിപ്പിച്ച് ഹോം പേജില്‍ ഇവര്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

1990ല്‍ സ്ഥാപിതമായ ഇസ്ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് കീഴില്‍ രാജ്യവ്യാപകമായി പതിനായിരത്തിലധികം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് വെബ്‌സൈറ്റ് വഴിയാണ്. മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ പൊതുപരീക്ഷ നടക്കാനിരിക്കെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വികരിക്കണമെന്ന് ഐ ഇ ബി ഐ ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ആവശ്യപ്പെട്ടു.