ഹജ്ജ്: നറുക്കെടുപ്പിലൂടെ 703 പേരെ തിരഞ്ഞെടുത്തു

Posted on: March 21, 2015 12:07 pm | Last updated: March 21, 2015 at 2:07 pm
SHARE

HAJJകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്ന് ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നറുക്കെടുപ്പ് കര്‍മം നിര്‍വഹിച്ചു. തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചരവില്‍ നിന്ന് നറുക്കെടുപ്പിലൂടെ 703 പേരെ ഹജ്ജ് യാത്രക്ക് തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍ നിന്ന് 9418 പേര ഉള്‍പ്പെടുത്തി വെയ്റ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം 21 കുട്ടികളടക്കം 65207 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. ഇവരില്‍ 70 വയസ്സ് പൂര്‍ത്തിയായവരും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരും ഉള്‍പ്പെടെ 4930 പേര്‍ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിനുള്ള ഹജ്ജ് ക്വാട്ട 5633 ആണ്.

നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക

70 വയസ്സിന് മുകളിലുള്ളവരുടെ പട്ടിക

വെയിറ്റിംഗ് ലിസ്റ്റ്