തൃത്താലയില്‍ പുലിത്തിരക്കില്‍ മതില്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

Posted on: March 21, 2015 11:32 am | Last updated: March 21, 2015 at 11:32 am
SHARE

കൂറ്റനാട് : പുലിയെ കാണാനുള്ള തിരക്കിനിടയില്‍ മതില്‍ തകര്‍ന്നുവീണ് നിരവധിപേര്‍ക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ തൃത്താല മാനപ്പാട്ട് അബൂബക്കറിന്റെ മകന്‍ ഉനൈസ് (14), തൃത്താല വേട്ടുപറമ്പില്‍ യൂസുഫിന്റെ മകന്‍ അര്‍ഷാദ് (16), കൂറ്റനാട് അനീഷ് (29), കൊപ്പം സ്വദേശി അന്‍സാര്‍ (24) എന്നിവരെ കുന്ദംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനപാലകര്‍ പിടിച്ച പുലിയെ കൂട്ടിലാക്കുന്നത് കാണാന്‍ തിക്കിതിരക്കി മതിലില്‍ കയറി നിന്നതിനാല്‍ മതില്‍ തകര്‍ന്നു താഴെ നില്‍ക്കുന്നവരുടെ മീതെ വീണാണ് പരുക്കേറ്റത്. സൗത്ത് തൃത്താല പൗരത്തൊടിയില്‍ സിദ്ധീഖിന്റെ മതിലാണ് തകര്‍ന്നുവീണത്.
അപകടത്തില്‍ പെട്ടവരുടെയും തിക്കിലും തിരക്കിലും പെട്ട് ഓടിയവരുടേയും സെല്‍ഫോണുകളും പണവും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.