Connect with us

Palakkad

മംഗലം പുഴയില്‍ നിന്ന് അനധികൃതമായി വെള്ളം കുടിവെള്ള കമ്പനികള്‍ കടത്തുന്നു

Published

|

Last Updated

വടക്കഞ്ചേരി: മംഗലംപുഴയില്‍ അവശേഷിക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വലിയ ടാങ്കറുകളിലാക്കി കടത്തുന്നു. പതിനായിരം ലിറ്ററും അതില്‍ കൂടുതലുള്ള ടാങ്കുകള്‍ കൊണ്ട് വന്നാണ് വെള്ളം കൊണ്ട് പോകുന്നത്.
വണ്ടാഴി, പൈതല പുഴകളില്‍ നിന്നും വെള്ളം കടത്തുന്നുണ്ട്. പുഴകള്‍ വറ്റി തുടങ്ങിയതോടെ തടയണകളിലെ വെള്ളമാണ് കുപ്പിവെള്ള കമ്പനികളിലേക്കും അരിമില്ലുകളിലേക്കും ഹോട്ടലുകളിലേക്കും കടത്തുന്നത്. മനുഷ്യവിസര്‍ജ്യവും മൃഗാവശിഷ്ടങ്ങളും മാലിന്യങ്ങളും പുഴ വെള്ളത്തില്‍ കലരുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
കോളിഫോം ബാക്ടരീയയുടെ അളവ് അപകടരമായ വിധത്തിലുള്ള വെള്ളമാണ് കുപ്പി വെള്ളകമ്പനി ഉപയോഗിക്കുന്നതത്രെ. കോളറ അണുക്കളുടെ സാന്നിധ്യം നെന്മാറ, ആലത്തൂര്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ ഹോട്ടലുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും കൊണ്ട് വരുന്ന കുടിവെള്ള പരിശോധിക്കണമെന്നാവശ്യവും ശക്തമാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള മലയോര മേഖലയില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കണം. പുഴകള്‍ക്ക് പുറമെ തോടുകളിലും ജലാശയങ്ങളിലുമുള്ള വെള്ളവും ടാങ്കുകളിലാക്കി വില്‍പ്പന നടത്തുന്ന സംഘം സജീവമാണ്.
ജലസേചന വകുപ്പോ, റവന്യൂ അധികൃതരോ, ആരോഗ്യവകുപ്പോ ഇത് സംബന്ധിച്ച് പരിശോധന നടത്തി നടപടിസ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.