Connect with us

Palakkad

അധികൃതരുടെ അനാസ്ഥ: മെഡിക്കല്‍ കോളജില്‍ രണ്ടാം ബാച്ച് പ്രവേശനം അവതാളത്തില്‍

Published

|

Last Updated

പാലക്കാട്: ഗവ മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള എം ബി ബി എസ് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലി തര്‍ക്കം രൂക്ഷം. സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും അധികൃതരുടെ അനാസ്ഥമൂലമാണ് ഈ സ്ഥിതിയിലെത്തിയതെന്ന് ഒരു വിഭാഗം ഡോക്ടര്‍ മാര്‍ പറയുന്നു.
മെഡിക്കല്‍ കോളജിനു തുല്യമായ ചികില്‍സാ സംവിധാനങ്ങളും വേണ്ടത്ര ഡോക്ടര്‍മാരും ഉള്ള ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കിയിട്ടും അധ്യാപക നിയമനത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വരുത്തിയ വീഴ്ചയാണ് അടുത്ത ബാച്ചിന്റെ ഭാവി തുലാസിലാക്കിയത്. ഗവ മെഡിക്കല്‍ കോളജിന് 100 എംബി ബി എസ് സീറ്റാണ് അനുവദിച്ചിട്ടുള്ളത്.
കോളജിന്റെ ഇതര സൗകര്യങ്ങളിലും മെഡിക്കല്‍ കോളജിന്റെ ക്ലിനിക്കല്‍ വിഭാഗമായ ജില്ലാ ആശുപത്രിയിലെ ചികില്‍സാ സൗകര്യങ്ങളിലും പരിശോധനയ്‌ക്കെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരായ അധ്യാപകരുടെ കുറവില്‍ സംഘം മുന്നറിയിപ്പും നല്‍കിയിരുന്നു. അധ്യാപകരുടെ കുറവ് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും സംഘം പറയിന്നു.
മെഡിക്കല്‍ കോളജിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ ആശുപത്രിയിലെ 25ല്‍ അധികം ഡോക്ടര്‍മാര്‍ സൂപ്രണ്ട് മുഖേന സമ്മതപത്രം നല്‍കിയിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ പരിഗണിച്ചില്ല. മെഡിക്കല്‍ കൗണ്‍സില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധനയ്ക്ക് എത്തുന്നതിനു തൊട്ടുമുന്‍പും ഡോക്ടര്‍മാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്നും അനുകൂലമായി മറുപടിയുണ്ടായില്ലെന്നാണ് പറയുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ യോഗ്യരായ അധ്യാപകരെ കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളജില്‍ ലഭ്യമായവരെപ്പോലും നിയമിക്കാതെ അംഗീകാരം വിട്ടുകളയുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചതെന്നും പരാതി ഉണ്ട്.
മെഡിക്കല്‍ കോളജില്‍ രണ്ടാം എം ബി ബി എസ് ബാച്ചിന്റെ പ്രവേശനത്തിലുണ്ടായ തടസ്സം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.

Latest