പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ച പ്രമേയം റദ്ദാക്കണമെന്ന് വി എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു

Posted on: March 21, 2015 11:07 am | Last updated: March 22, 2015 at 11:32 am
SHARE

_VS Achuthanandan
ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. തനിക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം റദ്ദാക്കണമെന്ന നിലപാട് വി എസ് കാരാട്ടിനോട് ആവര്‍ത്തിച്ചു. പ്രമേയം സംഘടനാ വിരുദ്ധമാണ്. കേന്ദ്രകമ്മിറ്റി തന്റെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്യണം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് പാര്‍ട്ടി വിരുദ്ധനായി ചീത്രീകരിച്ചതിനാലാണെന്നും വി എസ് കാരാട്ടിനെ അറിയിച്ചു.
ഇറങ്ങിപ്പോകാനിടയായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും വി എസ് സൂചിപ്പിച്ചു. കേന്ദ്ര കമ്മിറ്റിക്ക് മുമ്പായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. വി എസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് പ്രകാശ് കാരാട്ട് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.