കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Posted on: March 21, 2015 10:44 am | Last updated: March 22, 2015 at 11:32 am
SHARE

samba-army-ശ്രീനഗര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും കാശ്മീരിലെ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. സാംബയിലെ മെസാര്‍ സൈനിക ക്യാമ്പിനുനേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളുടെ ആക്രമണം. നാലുപേരാണ് തീവ്രവാദി സംഘത്തിലുള്ളത്. സൈന്യവും ഭീകരരും തമ്മിലുള്ള ശക്തമായ ഏറ്റമുട്ടല്‍ തുടരുകയാണ്.
അതേസമയം ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജമ്മു-പാത്തന്‍കോട്ട് ദേശീയപാത അടച്ചു. ഇന്നലേയും സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു ഭീകരരെ പൊലീസ് വധിക്കുകയും ചെയ്തിരുന്നു.