Connect with us

Sports

അമ്പയറിംഗ് വിവാദം പുകയുന്നു; രാജി ഭീഷണി മുഴക്കി പ്രസിഡന്റ്

Published

|

Last Updated

സിഡ്‌നി: ഇന്ത്യ-ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ മത്സരത്തിലെ അമ്പയറിംഗ് വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു(ഐസിസി)ള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഐ സി സിയും അമ്പയര്‍മാരും ഇന്ത്യക്ക് വേണ്ടി മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് പെരുമാറിയതെന്ന് ഐ സി സി പ്രസിഡന്റ് കൂടിയായ മുസ്തഫ കമാല്‍ ആരോപിച്ചു. അടുത്ത യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും, ഉചിതമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ രാജി വെക്കുമെന്നും കമാല്‍ ഭീഷണി മുഴക്കി.
അതേ സമയം, ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിചാര്‍ഡ്‌സന്‍ പ്രസിഡന്റിനെതിരെ രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്. അമ്പയര്‍മാരുടെ വിശ്വാസ്യത ചോദ്യം ചെയ്തത് അംഗീകരിക്കാനാകില്ല- ഡേവിഡ് റിചാര്‍ഡ്‌സന്‍ പ്രതികരിച്ചു. 90 റണ്‍സില്‍ രോഹിത് ശര്‍മ ഔട്ടായെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചതാണ് വിവാദങ്ങള്‍ക്ക് നിദാനം. റുബെല്‍ ഹുസൈന്‍ എറിഞ്ഞ ഫുള്‍ടോസ് ബോളാണ് ഡീപ് മിഡ്‌വിക്കറ്റിലേക്ക് രോഹിത് അടിച്ചത്. ഇത് ക്യാച്ചായെങ്കിലും പന്ത് ലക്ഷ്യമിട്ടത് അരഭാഗത്തിന് മുകളിലാണെന്ന് കാണിച്ച് അമ്പയര്‍മാരായ അലീം ദറും ഇയാന്‍ ഗൗള്‍ഡും നോബോള്‍ വിളിച്ചു.
റീപ്ലേയില്‍ പന്ത് നോബോളല്ലെന്ന് വ്യക്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തുല്യസാധ്യതയാണുള്ളത്. മനപൂര്‍വം അമ്പയര്‍മാര്‍ പിഴവ് വരുത്തിയെന്ന് പറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ റിചാര്‍ഡ്‌സന്‍ ചൂണ്ടിക്കാട്ടി. 137 റണ്‍സെടുത്ത് പുറത്തായ രോഹിത് ശര്‍മയുടെ മാന്‍ ഓഫ് ദ മാച്ച് പ്രകടനം ഇന്ത്യക്ക് 109 റണ്‍സ് ജയം സമ്മാനിച്ചിരുന്നു. ശിഖര്‍ ധവാന്‍ ബൗണ്ടറിക്കരികില്‍ വിദഗ്ധമായെടുത്ത ക്യാച്ചും വിവാദമാണ്. ധവാന്‍ ക്യാച്ചെടുക്കുമ്പോള്‍ ഒരു കാല്‍ ബൗണ്ടറിക്ക് പുറത്തായിരുന്നുവെന്നാണ് ബംഗ്ലാദേശിന്റെ വാദം.
സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാദേശുകാര്‍ ഐ സി സിക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശമുന്നയിക്കുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്ല ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഐ സി സിയെന്നാണ് ഒരു പരിഹാസം. ബംഗ്ലാദേശ് തെരുവുകളിലും പ്രതിഷേധം അലയടിച്ചു.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍തസ വിവാദ അമ്പയറിംഗിനോട് പ്രതികരിച്ചത് എല്ലാവരും എല്ലാം കണ്ടതാണ് എന്നാണ്. അമ്പയറിംഗിനെ കുറ്റപ്പെടുത്തി വിവാദത്തിലകപ്പെടാന്‍ മശ്‌റഫെ