Connect with us

National

66 എ വകുപ്പിന്റെ സാധ്യത പരിശോധിക്കുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ഐ ടി നിയമത്തിലെ “66 എ” വകുപ്പിന്റെ സാധ്യത പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് മന്ത്രി അഅ്‌സംഖാന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത കേസിലാണ് കോടതിയുടെ ഇടപെടല്‍. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് യു പി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഅ്‌സം ഖാന്റേതെന്ന പേരില്‍ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പരാമര്‍ശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുന്നത്.

Latest