യുഡിഎഫ് നേതാക്കള്‍ ആത്മസംയമനം പാലിക്കണം: മുഖ്യമന്ത്രി

Posted on: March 20, 2015 8:08 pm | Last updated: March 21, 2015 at 1:05 am
SHARE

oommen chandyതിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ വനിതാ എംഎല്‍എമാര്‍ക്കിതിരായ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയും രംഗത്ത്. കെ സി അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിക്കാത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കുമ്പോള്‍ ആത്മസംയമനം പാലിക്കണം. സിപിഎം പറയുന്നതിന് അതേനാണയത്തില്‍ മറുപടി പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.