കെസി അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം: കള്ളന് കള്ള വിചാരമെന്ന് ഷിബു ബേബിജോണ്‍

Posted on: March 20, 2015 3:32 pm | Last updated: March 21, 2015 at 1:04 am
SHARE

kc abuകോഴിക്കോട്: വനിതാ എംഎല്‍എമാരെക്കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്.യാപകമാവുന്നു. സ്ത്രീകള്‍ക്കെതിരെ മ്ലേച്ചമായ ഭാഷ ഉപയോഗിച്ച അബുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അബു സ്ത്രീത്വത്തെ അപമാനിച്ചെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

അബുവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മവരുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ എംഎല്‍എമാരെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി.