മഹാരാഷ്ട്രയില്‍ സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍

Posted on: March 20, 2015 2:20 pm | Last updated: March 21, 2015 at 1:04 am
SHARE

CHILD RAPE NEWപുനെ: മഹാരാഷ്ട്രയില്‍ സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച  ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എം.എച്ച്.സാവന്ത് ആണ് അറസ്റ്റിലായത്. മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെയാണു 58 വയസുള്ള സാവന്ത് പീഡിപ്പിച്ചത്. പുനെയിലെ ഹിന്‍ജിന്‍ കുര്‍ദിലാണു സംഭവം നടന്നത്. കുട്ടികളെ മിഠായിയും പണവും നല്‍കി പ്രലോഭിപ്പിച്ചാണു സാവന്ത് പീഡനത്തിന് ഇരയാക്കിയത്.

പുനെയിലുള്ള ഫ്‌ളാറ്റിലേക്കു സാവന്ത് കുട്ടികളെ വിളിച്ചുവരുത്തുമായിരുന്നു. ഇയാള്‍ തന്റെ ലാപ്‌ടോപ്പില്‍ കുട്ടികളെ അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. പീഡനത്തിനിരയായ കുട്ടികളിലൊരാള്‍ സ്‌കൂളിലെ കൗണ്‍സിലര്‍ക്കുമുന്നില്‍ സംഭവം പറഞ്ഞതോടെയാണു പീഡനവിവരം പുറംലോകം അറിയുന്നത്.