വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ലോറികള്‍ 24 ന് പണിമുടക്കും

Posted on: March 20, 2015 11:43 am | Last updated: March 20, 2015 at 11:47 am
SHARE

കൊച്ചി വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ലോറികള്‍ ഈ മാസം 24 ന് പണിമുടക്കും. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് പാര്‍ക്കിംഗ് ഉറപ്പുവരുത്തുക , സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ അപകടങ്ങള്‍ക്ക് കാരണം കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിംഗാണെന്ന് പരക്കെ ആക്ഷേപം ഉണ്ട്. എന്നാല്‍ ടെര്‍മിനലിലേക്ക് വരുന്ന ലേറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പരിമിതമായ സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.