Connect with us

Malappuram

വള്ളിപ്പൂള ചിങ്കക്കല്ലിലെ കുടിയിറക്ക് ഭീഷണി: ഡി എഫ് ഒ സ്ഥലം സന്ദര്‍ശിച്ചു

Published

|

Last Updated

കാളികാവ്: കല്ലാമൂല – വള്ളിപ്പൂള ചിങ്കക്കല്ല് പ്രദേശത്തെ കുടിയിറക്ക് ഭീഷണി നേരിടുന്ന പ്രദേശത്ത് നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ സന്ദര്‍ശിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡി എഫ് ഒ. കെ സജി, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ധനിക്‌ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടിയറക്ക് ഭീഷണി നേരിടുന്ന ആളുകളേയും പ്രദേശവും നേരില്‍ കാണാന്‍ വനം ഉദ്യോഗസ്ഥ സംഘമെത്തിയത്.
കുടിറക്ക് ഭീഷണിയുമായി ബന്ധപ്പെട്ട് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അഷ്‌റഫ് രണ്ട് മാസം മുമ്പ് പൂക്കോട്ടുംപാടത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരില്‍ പരാതി നല്‍കിയരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് വിശദീകരണം തേടിയിരുന്നു. അതിന്റെ തുടര്‍ നടപടിയാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
പ്രദേശത്തെ കാര്‍ഷിക വിളകളുടെ കാലപ്പഴക്കം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട കൃഷി ഓഫീസറോട് തയ്യാറാക്കി നല്കുവാന്‍ ഡി എഫ് ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രദേശത്തെ താമസത്തിന്റെ കാലപ്പഴക്കം അറിയാനാകും.
കഴിഞ്ഞ ഡിസബര്‍ മൂന്നിനാണ് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന പ്രദേശത്തെ പതിമൂന്ന് കുടുംബങ്ങള്‍ക്ക് അവരുടെ സ്ഥലങ്ങളില്‍നിന്നും ഒഴിയാന്‍വനം വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത് . 01.10.1977 ന് ശേഷമുള്ള കൈയേറ്റമാണ് ഈ കുടുംബങ്ങള്‍ നടത്തിയരിക്കുന്തെനന്നാണ് വനം അധികൃതര്‍ ആരോപിച്ചിരുന്നത്.
ഇവര്‍ കൈവശം വെച്ച് പോരുന്നതും താമസിക്കുന്നതുമായ ഭൂമിക്ക 2000 വരെ നികുതി സ്വീകരിച്ചിരുന്നു. പിന്നീട് നികുതി എടുക്കാതാവുകയായിരുന്നു. പണം കൊടുത്ത് പല തവണകാളായി കൈമാറിപ്പോരുകയും ചെയ്ത ഭൂമിക്കാണ് വനംവകുപ്പിന്റെ തടസ്സവാദം ഉണ്ടായിട്ടുള്ളത്.
ഐക്കര സാജന്‍, ചുണ്ടിയന്‍മൂച്ചി അബ്ദുട്ടി, പുത്തന്‍ പുരക്കല്‍ എല്‍സി തോമസ്, തടിയന്‍ മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പന്‍, വെള്ളില മൂസ മൗലവി, പെരമ്പത്ത് അസൈനാര്‍, വടക്കേങ്ങര അബദു, ചാലുവള്ളി നബീസ, ചേപ്പൂരാന്‍ ഉമ്മര്‍, വെള്ളില ശാഫി, ഇബ്രാഹീം തുടങ്ങിയവര്‍ക്കാണ് ഒഴിയാന്‍ നോട്ടീസ ലഭിച്ചിരുന്നത്.
പുതിയ നീക്കം പ്രദേശത്തെ കുടികിടപ്പുകാര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ഡെപ്യൂട്ടി റെയ്ഞ്ചര്‍ സത്യനാഥ്. ഫോറസ്റ്റര്‍ ശശി, പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അഷ്‌റഫ്, വാര്‍ഡ് അംഗം വി. പി. മുജീബ് റഹമാന്‍ എന്നിവുരും സ്ഥലത്തെത്തി.

Latest