സ്ത്രീ കരുത്തില്‍ കാളികാവില്‍ നൂറ് കിണറുകള്‍

Posted on: March 20, 2015 11:37 am | Last updated: March 20, 2015 at 11:37 am
SHARE

കാളികാവ്: രൂക്ഷമായി വരുന്ന കുടിവെള്ളക്ഷാമത്തിന് അറുതിയായി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കാളികാവില്‍ ഈ വര്‍ഷം നൂറ് കിണറുകള്‍ പൂര്‍ത്തീകരിച്ചു. ഈനാദിയിലെ കരിമ്പനക്കുത്ത് ബിനുനാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നൂറാമത്തെ കിണര്‍കുഴിച്ചത്. പദ്ധതി വഴി ഇതിനോടകം പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ശരാശരി അഞ്ച് കിണറുകള്‍ നിര്‍മിച്ചു.
മലയോര മേഖലയാണെങ്കിലും പ്രദേശത്ത് പലയിടത്തും രൂക്ഷമായ വെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനൊരു പരഹാരമെന്ന നിലയിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വനിതാ കൂട്ടായ്മയില്‍ കിണറുകള്‍ കുഴിക്കുന്നത്.
ഈനാദിയില്‍ തന്നെഏര്‍ക്കാട്ടിരി ഉണ്ണികൃഷ്ണന്‍, തെറ്റത്ത് ചന്ദ്രന്‍, പുളിക്കല്‍ ചന്ദ്രന്‍, തെച്ചിയോടന്‍ സക്കീന എന്നിവര്‍ക്കായാക്കായാണ് മറ്റ് നാല് കിണറുകള്‍ കിണര്‍ നിര്‍മിച്ചത്ത്. തെറ്റത്ത് മീനാക്ഷി, സരസ്വതി, കൊടിയത്ത് ശാന്ത, സുഭദ്ര, പുളിക്കല്‍ ഗീത എന്നിവരാണ് ഒറ്റകത്ത് സുലൈഖയുടെ നേതൃത്വത്തില്‍ കിണറുകള്‍ നിര്‍മിച്ചത്.
ഒരു കിണറിനായി പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ 16000 രൂപ മുതല്‍ 20000 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മാര്‍ച്ച് 30 നകം നൂറ്റി ഇരുപതോളം കിണറുകള്‍ പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീലയും പദ്ധതി ചുമതലയുള്ള എന്‍ജിനീയര്‍ ഇസ്ഹാഖും പറഞ്ഞു.