Connect with us

Kerala

ബാര്‍കോഴ: മാണിക്കെതിരെ ആര്‍ എസ് പിയും ജേക്കബ് വിഭാഗവും പരസ്യമായി രംഗത്ത്‌

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് യു ഡി എഫ് ഘടകകക്ഷികള്‍ മന്ത്രി കെ എം മാണിക്കെതിരെ രംഗത്ത്. ആര്‍ എസ് പിയും കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന മന്ത്രി കെ എം മാണിയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ഘടകകക്ഷികള്‍ മാണിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസും തുടര്‍ന്നുള്ള സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രി കെ എം മാണിക്ക് വീഴ്ചപറ്റിയെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ പറഞ്ഞു. കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ വൈകിയതാണ് സംശയം വര്‍ധിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബാര്‍കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന മന്ത്രി കെ എം മാണിയുടെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. മാണി അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. ഈ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest