മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ്: പന്തലിന് കാല്‍ നാട്ടി

Posted on: March 20, 2015 5:35 am | Last updated: March 20, 2015 at 12:36 am
SHARE

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏപ്രില്‍ നാലിന് നടക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ് പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പതിനയ്യായിരം പ്രതിനിധികള്‍ക്ക് ഇരിക്കാനും നിസ്‌കരിക്കാനും മറ്റുമുള്ള വിശാലമായ സൗകര്യങ്ങളാണ് കോഴിക്കോട് മാങ്കാവ് ബൈപ്പാസ് റോഡിലുള്ള കെ ടി സി ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്നത്.
ചടങ്ങില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി ടി സി മുഹമ്മദലി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, യഅ്ഖൂബ് ഫൈസി, വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍ സംബന്ധിച്ചു.