മഅ്ദിന്‍ വൈസനിയം ഏപ്രില്‍ മുതല്‍

Posted on: March 20, 2015 5:35 am | Last updated: March 20, 2015 at 12:35 am
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷിക പരിപാടികള്‍ വൈസനിയം എന്ന പേരില്‍ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം സ്വലാത്ത് നഗറില്‍ ആയിരങ്ങള്‍ സംബന്ധിച്ച ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷനും മര്‍കസ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു. 2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടന സംഗമം ഏപ്രില്‍ 12 മുതല്‍ 16 വരെ സ്വലാത്ത് നഗറില്‍ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരുന്നു. വൈസനിയത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ സമ്പൂര്‍ണ സമര്‍പ്പണം ഉദ്ഘാടന വേദിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത വൈസ് പ്രസിഡണ്ട് ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, കേന്ദ്രമുശാവറ അംഗം ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബാവ ഹാജി തലക്കടത്തൂര്‍, അന്‍സാര്‍ സാജിദ ഗ്രൂപ്പ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.