ദുബൈ ഗവണ്‍മെന്റ് നേട്ടങ്ങളുടെ പ്രദര്‍ശനം 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെ

Posted on: March 19, 2015 6:50 pm | Last updated: March 19, 2015 at 6:50 pm
SHARE

dubai govt achevementദുബൈ: ദുബൈ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് പ്രദര്‍ശനം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ദുബൈയില്‍ നടത്തുമെന്ന് ദുബൈ എക്‌സി. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ്, ദുബൈ നഗരസഭ, എക്‌സ്‌പോ 2020 എന്നിവയാണ് ഭരണകൂട മികവ് പ്രദര്‍ശനത്തിന്റെ ഈ വര്‍ഷത്തെ പ്രായോജകര്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബൈ ഭരണകൂട മികവ് പ്രദര്‍ശനം നടത്തുന്നത്. മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്, ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍, ആര്‍ ടി എ, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ വിമാനത്താവളങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുണ്ടാകുകയെന്നും അബ്ദുല്ല അല്‍ ശൈബാനി അറിയിച്ചു. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മിജ്‌റന്‍, ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത തുടങ്ങിയവര്‍ പങ്കെടുത്തു.