പ്രശ്‌നപരിഹാരത്തിനായി സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന് സുധീരന്‍

Posted on: March 19, 2015 3:12 pm | Last updated: March 20, 2015 at 12:50 am
SHARE

sudheeranകാഞ്ഞങ്ങാട്: നിയമസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നിയമസഭയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണം. നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭ്യമാണ്. ഇത് എല്ലാവരും ഒരുമിച്ചിരുന്ന് സമാധാനത്തോടെ കണ്ട് കാര്യങ്ങള്‍ തീരുമാനിക്കണം. ഇതിന് സ്പീക്കര്‍ മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി വാദപ്രതിവാദങ്ങള്‍ അനാവശ്യമാണെന്നും എല്ലാവരും സ്പീക്കറുമായി സഹകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്ത നടപടി വ്യത്യസ്തമാണെന്നും ഇതില്‍ തെറ്റില്ലെന്നും സുധീരന്‍ പറഞ്ഞു.