Connect with us

National

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കും: അമിത് ഷാ

Published

|

Last Updated

അഹമ്മദാബാദ്: കാശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്ക് അനുകൂലമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജമ്മുകാശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് രാജ്യ താല്‍പര്യം സംരക്ഷിക്കാനാണ്. സഖ്യസര്‍ക്കാരിന് അതില്‍ കുറഞ്ഞ പ്രാധാന്യം മാത്രമേയുള്ളൂ. ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് വിഘടവാദികള്‍ക്കനുകൂലമായ നിലപാടുകള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അമിതാ ഷാ പറഞ്ഞു.
വിഘടനവാദി നേതാവ് മസറത്ത് ആലമിനെ മോചിപ്പിച്ചതുള്‍പ്പെടയുള്ള നടപടികളില്‍ ബിജെപിയും പിഡിപിയും തമ്മിലുളള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ തള്ളപ്പറയേണ്ടിവന്നിരുന്നു.