Connect with us

National

ടീസ്റ്റയുടെ അറസ്റ്റിനുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റാ സെറ്റല്‍വാദിന്റെ അറസ്റ്റിനുള്ള സ്റ്റേ കാലാവധി സുപ്രീംകോടതി നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ഫെബ്രുവരി 19 വരെ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് കേസ്.
ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിപുലമായ ബെഞ്ചിന് വിട്ടു. ടീസ്റ്റ ഭര്‍ത്താവ് ആനന്ദിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലെ ഇരകള്‍ക്കെന്ന് പറഞ്ഞ് ശേഖരിച്ച വിദേശ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് ഗുജറാത്ത് ക്രൈബ്രാഞ്ച് ടീസ്റ്റയ്‌ക്കെതിരെ കേസെടുത്തത്. കലാപത്തിനിരയായ 12 പേരുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. വിദേശത്ത് നിന്ന് ശേഖരിച്ച പണം ടീസ്റ്റയും ഭര്‍ത്താവും കലാപബാധിതര്‍ക്ക് നല്‍കിയില്ലെന്നായിരുന്നു പരാതി.