ജമീലക്ക് മറുപടിയുമായി ശിവദാസന്‍ നായര്‍; സഹോദരനെ തിരിച്ചറിയാന്‍ വിവേകമുണ്ടാകണം

Posted on: March 19, 2015 1:13 pm | Last updated: March 19, 2015 at 1:25 pm
SHARE

shivadasan nairതിരുവനന്തപുരം: ജമീലാ പ്രകാശത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എം എല്‍ എ ശിവദാസന്‍ നായര്‍. തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ജമീലാ പ്രകാശത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി നിയമസഭയിലെ വീഡിയോ ദൃശ്യങ്ങള്‍ ശിവദാസന്‍ നായര്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേരെ ജമീലാപ്രകാശം കറുത്ത തുണി വലിച്ചെറിയുന്ന ദൃശ്യവും ബിജിമോള്‍ ഡൊമിനിക് പ്രസന്റേഷനെ ഇടിച്ച് പിറകോട്ട് തള്ളുന്ന ദൃശ്യവും അടങ്ങിയ സിഡിയാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്.

സഹോദരനെയും പിതാവിനെയും സുഹൃത്തുക്‌ളെയും തിരിച്ചറിയാനുള്ള വിവേകം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. തന്നെ പിന്നില്‍ നിന്ന് തള്ളിയതിനാലാണ് ജമീലാപ്രകാശത്തിന് നേരെ വീണത്. പഠിക്കുന്ന കാലം തൊട്ട് അവരെ അറിയാം. സഹോദരിയെന്നും സുഹൃത്തെന്നുമുള്ള നിലയില്‍ മാത്രമേ അവരെ കണ്ടിട്ടുള്ളൂ. തന്നെ കടിച്ച് മുറിവേല്‍പ്പിച്ചിട്ടും തന്റെ ഭാഗത്ത് നിന്ന് ഒരു ആക്ഷനും ഉണ്ടായില്ല. ഇതിലും അധികം സംയമനം പാലിക്കാന്‍ തനിക്ക് പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.