പാകിസ്ഥാന്റെ ഭീകരരോടുള്ള സമീപനം മാറ്റണം: ആഭ്യന്തര മന്ത്രി

Posted on: March 19, 2015 12:03 pm | Last updated: March 20, 2015 at 12:00 am
SHARE

rajnath singhജയ്പൂര്‍: ഭീകരവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ സമീപനം മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഭീകരരെ ഉപയോഗിക്കുന്ന രീതി പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരരില്‍ നല്ലതും ചീത്തയും ഇല്ല. പക്ഷേ ഇത് പാകിസ്ഥാന്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ അണിനിരത്തി ഇന്ത്യയ്‌ക്കെതിരെ പരോക്ഷയുദ്ധം പാകിസ്ഥാന്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി ഭീകരാക്രമണത്തിന് ഇരയാകുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ആധുനിക സാങ്കേതിക വിദ്യവരെ ഭീകരര്‍ ഉപയോഗപ്പെടുത്തുണ്ട്. ലോകത്തിന് ഭീഷണിയായി മാറിയ ഇസില്‍ തീവ്രവാദികള്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഇതുവരെ സ്വാധീനം ചെലുത്താനായിട്ടില്ലെന്നും രാജ്‌നാഥ് പറഞ്ഞു.