Connect with us

Wayanad

കര്‍ലാട് തടാകം നവീകരണ പദ്ധതി പുരോഗമിക്കുന്നു

Published

|

Last Updated

കാവുമന്ദം: തരിയോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ലാട് തടാകത്തിന്റെ നവീകരണ പദ്ധതി പുരോഗമിക്കുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപയാണ് തടാകത്തില്‍ സാഹസിക ടൂറിസം പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ച് നടപടികള്‍ പൂര്‍ത്തിയായി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ്. ഇതിനാല്‍ പണികഴിയുന്നത് വരെ ഇങ്ങോട്ട് സഞ്ചാരികളുടെ പ്രവേശനവും നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലയിലെ പൂക്കോട് തടാകത്തിനോട് ഏറെ സാമ്യമുള്ളതും ജല സാഹസികതക്ക് ഏറെ അനുയോജ്യവുമാണ് കര്‍ലാട് തടാകം. പദ്ധതി പൂര്‍ത്തിയായല്‍ 1000 മീറ്റര്‍ ദൂരത്തിലുള്ള സ്റ്റിപ്പ് ലൈന്‍ സംവിധാനം. റോക്ക് ക്ലൈംബിംഗ്, ലാന്‍ഡ് സോര്‍ബിംഗ്, പെയിന്റ് ബോള്‍ ആര്‍ച്ചറി തുടങ്ങിയ സംവിധാനങ്ങള്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും. മുമ്പ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു കര്‍ലാട് തടാകം.
ചില്‍ഡ്രന്‍സ് പാര്‍ക്ക്, കുടിവെള്ളം തുടങ്ങിയ തുടങ്ങിയ അവശ്യ ഘടകങ്ങള്‍ പാര്‍ക്കിലില്ലത്തതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് നിരാശയായിരുന്നു ഫലം. 2011 കാലഘട്ടത്തില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെയും കോട്ടേജുകളുടെയും പൂര്‍ണമായി മേല്‍ഭാഗം ഓലമേഞ്ഞാണ് മോടിപിടിപ്പിക്കുന്നത്. ഇവക്ക് പുറമെ വെക്കേഷന്‍ കാലങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ക്യാമ്പുകളും മറ്റും നടത്താന്‍ എട്ടോളം ടെന്‍ഡുകളുടെയും പാര്‍ക്കിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സംസ്‌കരണ പ്ലാന്റിന്റെയും പണി നടക്കുന്നുണ്ട്. തടാകത്തിന് സമീപം മുമ്പ് ആദിവാസികള്‍ ഉപേക്ഷിച്ച ഹൗസിംഗ് ബോര്‍ഡ് ഉണ്ടായിടത്താണ് ആര്‍ച്ചറിയുടെ പ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്നത്. ഈ മാസത്തോടെ നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാവുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. മൂന്നേക്കറിലധികം ചുറ്റപ്പെട്ട് കിടക്കുന്ന തടാകത്തില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യനുള്ളത് ഡിടിപിസിയുടെ ഏഴുപേര്‍ക്ക് കയറാവുന്ന ഒരു തുഴബോട്ടും രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ടും ഇവിടെ എത്തിയിട്ടുണ്ട്. തടാകത്തില്‍ പ്രവേശിക്കാന്‍ എന്‍ഡ്രി പാസ് സൗജന്യമായതിനാല്‍ ബോട്ടു യാത്രക്ക് 20 മിനിട്ടിന് ഈടാക്കുന്നത് 100, 150 രൂപ എന്നിങ്ങനെയാണ്. മാസങ്ങള്‍ക്ക് മുമ്പ് 50 രൂപ ഉണ്ടായിരുന്ന ബോട്ടിംഗ് ചാര്‍ജ് ഈ അടുത്താണ് വര്‍ധിപ്പിച്ചത്. ചിറ നവീകരണ പദ്ധതി പൂര്‍ത്തിയായാല്‍ ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സിലിന് വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest