Connect with us

Wayanad

പഞ്ചായത്തുകള്‍ക്ക് മുമ്പില്‍ ഐ എന്‍ ടി യു സി ധര്‍ണ

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ( ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. യു പി എ സര്‍ക്കാരിന്റെ നൂതമോദിസര്‍ക്കാര്‍ പുത്തന്‍ സാമ്പത്തികവിദഗ്ധരെ രംഗത്തിറക്കിക്കൊണ്ട് തൊഴിലുറപ്പ് പദ്ധതി അനാവശ്യമാണെന്നും, മുഴുവന്‍ തൊഴിലാളി കുടുംബങ്ങളെയും ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ശമ്പളവിതരണത്തിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് 15 ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കുക, പദ്ധതിയിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും 100 ദിവസത്തെ തൊഴില്‍ നല്‍കുക, സോഷ്യല്‍ ഓഡിറ്റ് സുതാര്യമായി നടത്തുക, വേതനം 500 രൂപയായി ഉയര്‍ത്തുക, ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. വത്സമ്മ പാപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കോട്ടത്തറ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. വൈത്തിരി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് പി കെ കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ ബാബു പഴുപ്പത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലിയില്‍ പി ഡി സജി ഉദ്ഘാടനം ചെയ്തു. സണ്ണി വര്‍ഗീസ് അധ്യക്ഷനായിരുന്നു. നെന്മേനിയില്‍ ശ്രീനിവാസന്‍ തൊവരിമല ഉദ്ഘാടനം ചെയ്തു. കെ എം വര്‍ഗീസ് അധ്യക്ഷനായിരുന്നു. മേപ്പാടിയില്‍ ബി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഒ ഭാസ്‌ക്കരന്‍ അധ്യക്ഷനായിരുന്നു. പടിഞ്ഞാറത്തറയില്‍ പി എം ജോസഫും അമ്പലവയലില്‍ എ പി കുര്യാക്കോസും ഉദ്ഘാടനം ചെയ്തു. കെ സാജിത്ത് അധ്യക്ഷനായിരുന്നു. മാനന്തവാടിയില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. ടി ജെ റെജി അധ്യക്ഷനായിരുന്നു. ഗ്ലാഡിസ് ചെറിയാന്‍, എം ബി ശശികുമാര്‍ സംസാരിച്ചു. തവിഞ്ഞാലില്‍ ഡി യേശുദാസ് ഉദ്ഘാടനം ചെയ്തു. എം ജി ബാബു അധ്യക്ഷനായിരുന്നു.

---- facebook comment plugin here -----

Latest