സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം: 20ന് ചര്‍ച്ച

Posted on: March 19, 2015 10:26 am | Last updated: March 19, 2015 at 10:26 am
SHARE

വടക്കഞ്ചേരി: ഏതാനും നാളുകളായി വടക്കഞ്ചേരിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയസംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി വടക്കഞ്ചേരി സി ഐ എസ് പി സുധീരന്റെ നേതൃത്വത്തില്‍ 20ന് സര്‍വകക്ഷിയോഗം ചേരും. പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മിലുളള ഏറ്റുമുട്ടലിനിടെ സാധാരണക്കാരനായ ആള്‍ക്കും പരിക്കേറ്റ സംഭവമുണ്ടായി. ഞായറാഴ്ച സിപി എമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വടക്കഞ്ചേരി ടൗണ്‍ മൂന്നുമണിക്കൂറോളം ഭീതിയിലായി.
ഫഌക്‌സുകള്‍ നശിപ്പിച്ചെന്ന നിസ്സാര കാരണമാണ് ആറുപേര്‍ക്ക് പരിക്കേല്‍ക്കാനിടയായ അക്രമസംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. കരിദിനത്തോടനുബന്ധിച്ച് യു ഡി എഫ് നടത്തിയ മാര്‍ച്ചിനൊടുവില്‍ ഫഌക്‌സ് നശിപ്പിച്ചത് ചോദ്യംചെയ്ത് ഡി വൈ —എഫ്—ഐ പ്രവര്‍ത്തകനെത്തിയതാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്.
നിമിഷനേരംകൊണ്ടാണ് പ്രവര്‍ത്തകരുടെ കൈകളില്‍ ഇരുമ്പുവടിയും മരവടികളുമെത്തിയത്. ഇതിനിടെ, ചിലര്‍ പറ്റാവുന്നത്ര കല്ലുകളും ശേഖരിച്ചു. പെട്രോള്‍ബോംബ് വരെ എറിഞ്ഞു.—പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
ഈ സം’വങ്ങളുണ്ടാകുന്നതിന് ഏതാനുംദിവസം മുമ്പാണ് ചുമട്ടുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു വി’ാഗം യൂണിയനുകള്‍ നടത്തിയ പണിമുടക്കിനൊടുവില്‍ ചുമട്ടുതൊഴിലാളികള്‍ പരസ്?പരം ഏറ്റുമുട്ടിയത്. പണിമുടക്ക് തീരുന്നതിനുമുമ്പ് ഉണക്കമീന്‍കടയില്‍ ചരക്കിറക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്‌പോരാണ് ഒടുവില്‍ കൈയാങ്കളിയിലെത്തിയത്. പ്രകോപിതരായ സമരക്കാര്‍ മീന്‍ നിറച്ച പെട്ടികള്‍ റോഡില്‍ വലിച്ചെറിഞ്ഞു. വണ്ടിയുടെ ചില്ല് പൊട്ടിച്ചു. ചുമട്ടുതൊഴില്‍ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.—