ദുരുഹ സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കാണാതായി

Posted on: March 19, 2015 10:24 am | Last updated: March 19, 2015 at 10:24 am
SHARE

വടക്കഞ്ചേരി: ഒമ്പതാം ക്ലാസ് കാരനെ ദുരുഹസാഹചര്യത്തില്‍ കാണാതായി. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മുടപ്പല്ലൂര്‍ ‘ഗവതി നഗറില്‍ സുമീറ- സുധീര്‍ ദമ്പതികളുടെ മൂത്തമകനും തൃശൂര്‍ ചിറക്കല്‍ കറ്റമ്പിലാവ് ദാറുല്‍ സലാം യത്തീംഖാനയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ സുബൈറിനെയാണ് കാണതായത്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൂന്നര വര്‍ഷമായി തൃശൂരിലെ യത്തീംഖാനയില്‍ താമസിച്ച് പഠിച്ച് വരികയായിരുന്നു. മാര്‍ച്ച് പത്തിനാണ് കുട്ടിയെ യത്തീംഖാനയില്‍ നിന്ന് കാണാതായതായി മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചത്. ഉടനെ ബന്ധുക്കള്‍ അന്വേഷണം നടത്തിയ ശേഷം 11ന് ചേര്‍പ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കള്‍ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെകുറിച്ച് വിവരമൊന്നുമില്ല. മാര്‍ച്ച് മൂന്നിന് മുടപ്പല്ലൂരിലുള്ള വീട്ടില്‍ കുടുംബസുഹൃത്തിന്റെ കല്യാണത്തില്‍ സംബന്ധിച്ച് സന്തോഷത്തോടെ മടങ്ങിപോയതാണ് സുബൈര്‍, വീട്ടിലെ മൂന്ന് മക്കളില്‍ മൂത്തയാളായ സുബൈര്‍ പഠനത്തിലും മിടുക്കനായിരുന്നു.
കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ദുരുഹരുതയുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു