Connect with us

Palakkad

അക്കിത്തത്തിന്റെ 90 ാം ജന്മ ദിനം; ആദരിക്കാന്‍ തമിഴ് സാഹിത്യകാരന്മാരെത്തി

Published

|

Last Updated

കുറ്റനാട്: ചിരിക്കുന്നവനെ കരയാന്‍ കഴിയു കരയുന്നവനെ കവിത എഴുതാന്‍ കഴിയു മഹാകവി അക്കിത്തം പറഞ്ഞു.
തന്റെ ചെറുപ്പത്തില്‍ താന്‍ നേട്ട് ബുക്കില്‍ കോറിയിട്ട കവിത കണ്ട് അന്ന് ഇടശ്ശേരി സുഹൃത്തിനോട് പറഞ്ഞതാണിത് അത് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്.
മഹാകവി അക്കിത്തം പറഞ്ഞു. അക്കിത്തതിന്റെ 90 ജന്മദിനത്തിന്റെ ഭാഗമായി അക്കിത്തതെ ആദരിക്കാനെത്തിയ തമിഴ്‌സാഹിത്യകാരന്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലങ്കോട് ലീലാക്ൃഷ്ണന്‍, ഡോ ജമീല്‍, അടാട്ട് വാസുദേവന്‍ എന്നിവരോടൊപ്പമാണ് തമിഴ് കവികളും സാഹിത്യകാരന്‍മാരുമായ അനിരുദ്ധന്‍, മദിരാശി കേരള സമാദം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട്ട് ഉണ്ണികൃഷ്ണന്‍, സേതു എം കരിപ്പോള്‍, കെ രവീന്ദ്രരാജ, ചെറുതുരുത്തി ഉണ്ണികൃഷ്ണന്‍, പ്രൊഫ ജി പ്രഭ”, ആര്‍ട്ടിസ്റ്റ് രവി, പന്തളം രാജു, എസ് ശ്രീകുമാര്‍ എന്നിവരാണ് തമിഴ്‌നാട്ടില്‍ നിന്ന് അക്കിത്തത്തെ ആദരിക്കാനെത്തിയത്.
രാവിലെ 10 മണിയോടെ എത്തിയ സംഘം അക്കിത്തത്തോടൊപ്പം പിറന്നാള്‍ സദ്യയുമുണ്ടാണ് മടങ്ങിയത് അടുത്ത വര്‍ഷം കൂടുതല്‍ പേരുമായി ഞങ്ങള്‍ വരുമെന്നും തമിഴ് സാഹിത്യകാരന്‍ അക്കിത്തത്തോട് പറഞ്ഞു.———