Connect with us

Malappuram

തടയണ നിര്‍മാണത്തിന് നടപടിയായില്ല

Published

|

Last Updated

കൊളത്തൂര്‍: ജില്ലയിലെ രണ്ട് വലിയ ശുദ്ധജല പദ്ധതികളിലൊന്നായ മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന മൂര്‍ക്കനാട് നിലാപറമ്പ് തടയണ നിര്‍മാണത്തിന് നടപടിയായില്ല.
മങ്കട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂര്‍ക്കനാട്, കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി എന്നീ ആറു പഞ്ചായത്തുകളിലായി നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിക്കായി മൂര്‍ക്കനാട് വടക്കും പുറം പുഴയോരത്ത് നിര്‍മിച്ച കിണറില്‍ 300 എച്ച് പി മോട്ടോര്‍ സ്ഥാപിക്കുകയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പമ്പ് ഹൗസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കാവശ്യമായ വെള്ളം ലഭിക്കുവാന്‍ പദ്ധതി പ്രദേശത്തെ തൂതപ്പുഴയിലെ തടയണ നിര്‍മാണത്തിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. രണ്ടു തവണ കരാര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പ്രവൃത്തി നടന്നില്ല. പദ്ധതിക്കാവശ്യമായ വെള്ളം ലഭിക്കാന്‍ തടയണ നിര്‍മാണമെല്ലാതെ മറ്റുമാര്‍ഗങ്ങളില്ല.
തടയണ നിര്‍മിക്കാതെ പദ്ധതി കമ്മീഷന്‍ ചെയ്താല്‍ വേനല്‍കാലങ്ങളില്‍ പുഴയിലെ നീരൊഴുക്ക് കുറയുന്നതോടെ വെളളം ലഭിക്കാതെ വരും. 15 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പ്ലാന്റില്‍ 340 എച്ച് പി മോട്ടോര്‍ സ്ഥാപിക്കുകയും പരീക്ഷണ പമ്പിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.