നരിക്കുനിയില്‍ മദ്യ, ലഹരി മുക്തിക്കായി കര്‍മപദ്ധതി

Posted on: March 19, 2015 10:08 am | Last updated: March 19, 2015 at 10:08 am
SHARE

നരിക്കുനി:സമൂഹത്തില്‍ വ്യാപകമാകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിന് തടയിടുന്നതിനായി മദ്യമുക്തി ലഹരിമുക്തി പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന് ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ടി ആനി അധ്യക്ഷത വഹിച്ചു. കെ സുരേന്ദ്രന്‍, യു കേശവന്‍, ആര്‍ കെ പ്രഭാകരന്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് പി ഷെര്‍ളി, ടി സജിനി, പി ശശീന്ദ്രന്‍, ഫൗസിയ റഹ്മാന്‍, ജസീല മജീദ്, ടി ഹാഷിം, എം നളിനി, വസന്തകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീനിവാസന്‍, ജെ എച്ച് ഐ നാസര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി വാര്‍ഡുകള്‍ തോറും കര്‍മസേന രൂപവത്കരിക്കും. ശനിയാഴ്ച ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോസ്റ്റര്‍ പ്രദര്‍ശനവും സമൂഹചിത്രരചനയും സംഘടിപ്പിക്കും.