വൈദ്യുതി മോഷണം: 24.6 ലക്ഷം രൂപ പിഴ ചുമത്തി

Posted on: March 19, 2015 4:30 am | Last updated: March 18, 2015 at 11:30 pm
SHARE

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ്‌സിംഗിന്റെ നിര്‍ദേശപ്രകാരം ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് ദക്ഷിണമേഖലാ വിഭാഗം നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണത്തിനും ക്രമക്കേടുകള്‍ക്കുമായി 24.6 ലക്ഷം രൂപ പിഴ ചുമത്തി. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം യൂനിറ്റുകള്‍ വിവിധ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ മാര്‍ച്ച് ആറ് മുതല്‍ 13 വരെ നടത്തിയ 272 മിന്നല്‍ പരിശോധനകളില്‍ എട്ട് വൈദ്യുതിമോഷണങ്ങളും താരിഫ് ദുരുപയോഗമടക്കമുള്ള 37 ക്രമക്കേടുകളുമാണ് കണ്ടെത്തിയത്.