യമനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അല്‍ഖൈവാനി വെടിയേറ്റ് മരിച്ചു

Posted on: March 19, 2015 6:00 am | Last updated: March 18, 2015 at 11:10 pm
SHARE

സന്‍ആ: യമനിലെ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അബ്ദുല്‍കരീ അല്‍ഖൈവാനി കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാത സംഘം ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അറിയപ്പെട്ട എഴുത്തുകാരനായ ഇദ്ദേഹം, യമനിലെ ഹൂത്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. വീടിന് പുറത്തേക്ക് വന്ന പിതാവിനെ വെടിവെച്ചിട്ട ശേഷം അക്രമികള്‍ രക്ഷപ്പെട്ടതായി ഇദ്ദേഹത്തിന്റെ മകന്‍ വ്യക്തമാക്കി. പോലീസ് അക്രമികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.