Connect with us

National

വൈറ്റ് ഹൗസിലേക്കുള്ള പാര്‍സലില്‍ പൊട്ടാസ്യം സൈനേഡ് പാക്കറ്റുകള്‍ കണ്ടെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ : വൈറ്റ്ഹൗസില്‍ പൊട്ടാസ്യം സയനേഡ് പേക്കറ്റ് പാര്‍സലായി എത്തി. ഇതിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മലവും മൂത്രവും അടങ്ങിയ പാക്കറ്റ് അയച്ച ആള്‍ തന്നെയാണ് ഇതിനുപിന്നിലുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. ഈ മാസം 16നാണ് വൈറ്റ്ഹൗസിലെ കത്തുകള്‍ പരിശോധിക്കുന്ന വിഭാഗത്തിന് കവര്‍ ലഭിച്ചത്. 17ന് നടത്തിയ രാസപരിശോധനയില്‍ സയനേഡിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് ബ്രിആന്‍ ലിആരി പ്രസ്താവനയില്‍ പറഞ്ഞു. ഫലം സ്ഥിരീകരിക്കാനായി സാമ്പിള്‍ മറ്റൊരിടത്തേക്ക് അയച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സയനേഡ് വന്ന കവറില്‍ തിരിച്ചയക്കല്‍ വിലാസമായുള്ളത് 1995ല്‍ വൈറ്റ്ഹൗസിലേക്ക് മലവും മൂത്രവും അയച്ചയാളുടെതാണ്. ഇതിനുമമ്പും നിരവധി തവണ ഇയാള്‍ ഇത്തരം പാര്‍സലുകള്‍ ഇങ്ങോട്ടയച്ചിട്ടുണ്ട്. 2012 ജൂണ്‍ 12ന് മദ്യം അയച്ചുകൊടുത്തതാണ് അവസാന സംഭവം.