Connect with us

International

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് അനുമതി

Published

|

Last Updated

ഗാസ: ഗാസയിലെ കൃഷി- വ്യാപാര മേഖലകളിലേക്ക് സഹായവും കച്ചവട വസ്തുക്കളും എത്തിക്കുന്നതിന് ഇസ്‌റാഈല്‍ ഭരണാധികാരികള്‍ അനുമതി നല്‍കി. കൃഷിക്കും കച്ചവടത്തിനും ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ 640 ട്രക്കുകള്‍ക്കാണ് കരീം അബ്ദുസ്സലീം വ്യാപാര പാതയിലൂടെ ഗാസ മേഖലയിലേക്ക് സാധനങ്ങളുമായി പ്രവേശിക്കുന്നതിന് അനുമതി ലഭിച്ചത്. ആഗോള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണാവശ്യങ്ങള്‍ക്ക് വേണ്ട വസ്തുക്കളുമായി 118 വാഹനങ്ങളും കല്ല്, ചരല്‍ പോലോത്ത വസ്തുക്കളുമായി 150 ട്രക്കുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എത്തിക്കാനാണ് ഇസ്‌റാഈല്‍ അനുമതി നല്‍കിയതെന്ന് ഗാസാ മേഖലയിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ഏകോപന സമിതി തലവന്‍ റീദ് ഫാത്തോഹ് പറഞ്ഞു. ഗാസാ മേഖലയിലേക്ക് എണ്ണയും മറ്റു വസ്തുക്കളും എത്തിക്കുന്നതിനുള്ള ഒരേ ഒരു മാര്‍ഗമാണ് കരീം അബ്ദുസ്സലീം വ്യാപാര പാഥ.

Latest