436 മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടു

Posted on: March 19, 2015 5:07 am | Last updated: March 18, 2015 at 11:08 pm
SHARE

യുനൈറ്റഡ് നാഷണ്‍: മാസങ്ങളായി തുടരുന്ന ക്രിസ്ത്യന്‍- മുസ്‌ലിം സംഘര്‍ഷങ്ങള്‍ക്കിടെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ 436 മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെട്ടതായി യു എന്നിന്റെ യു എസ് അംബാസിഡര്‍. നടപടി വളരെയധികം നിന്ദ്യമെന്നും പൈശാചികമെന്നുമാണ് സാമന്ത പവര്‍ വിശേഷിപ്പിച്ചത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് യൂറോപ്യന്‍ യൂനിയനും ഫ്രാന്‍സും തങ്ങളുടെ സേനയെ അടുത്തുതന്നെ പിന്‍വലിക്കുന്നതോടെ ഇവിടുത്തെ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2013 ഡിസംബറിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധ സംഭവങ്ങളിലായി അയ്യായിരത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ആക്രമണഭീതി മൂലം നാടുപേക്ഷിച്ചു. രാജ്യത്തെ 436 മുസ്‌ലിം പള്ളികളില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടു. ആക്രമണത്തിന് ഇരയായ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിജനകമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് പ്രദേശം സന്ദര്‍ശിച്ച സാമന്ത പവര്‍ വെളിപ്പെടുത്തി. മുസ്‌ലിം സ്ത്രീകള്‍ പ്രസവത്തിന് പോലും ആശുപത്രികളെ ആശ്രയിക്കാതെ സ്വന്തം വീടുകളില്‍ കഴിഞ്ഞുകൂടുകയാണെന്നും സാമന്ത പവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍- മുസ്‌ലിം സംഘട്ടനം: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്ലബ്ബിക്കിലെ