കേന്ദ്ര നേതൃത്വത്തിന് വീണ്ടും വിഎസ് കത്തയച്ചു

Posted on: March 19, 2015 6:02 am | Last updated: March 19, 2015 at 11:00 am
SHARE

vsതിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍നിന്നു വിട്ടു നില്‍ക്കാനുള്ള കാരണം വിശദീകരിച്ചു സിപിഎം കേന്ദ്ര നേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്. തനിക്കെതിരായ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം സംഘടനാ വിരുദ്ധമാണെന്ന നിലപാട് കത്തില്‍ വി.എസ്. ആവര്‍ത്തിച്ചു.

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നു വി.എസ്. കത്തില്‍ ആവശ്യപ്പെട്ടു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയം റദ്ദാക്കുന്നതുവരെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം സംഘടനാ വിരുദ്ധമാണ്. സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു താന്‍ നേരത്തെ നല്‍കിയ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വി.എസ്. കത്തില്‍ ആവശ്യപ്പെടുന്നു.